കോവിഡ് 19: കൊറോണയെ പ്രതിരോധിക്കാം, ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മത്സ്യങ്ങൾ

കോവിഡ് 19: കൊറോണയെ പ്രതിരോധിക്കാം, ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മത്സ്യങ്ങൾ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില മത്സ്യങ്ങള്‍ പ്രധാനമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍..

 

കൊറോണയെ (Corona Virus) പ്രതിരോധിക്കാന്‍ മത്സ്യങ്ങളിലെ ഫാറ്റി ആസിഡിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

 

മത്സ്യങ്ങളിലെ ഫാറ്റി ആസിഡുകള്‍ കൊറോണയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 100 കൊറോണ രോഗികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത് . അയല, മത്തി, കേര മീനുകളിലും ചില ഫിഷ് ഓയില്‍ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാള്‍നസ്, സൊയാബീന്‍, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും ഒമേഗ ഫാറ്റി ആസിഡ് ഉണ്ട് .

മുന്‍പ് ചൈനയിലെ ഗവേഷകരും ഗവേഷണ റിപ്പോര്‍ട്ടില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഒമേഗക്ക് കഴിയുമെന്ന് സൂചിപ്പിച്ചിരുന്നു.